Wednesday 20 July 2011

പുതിയ സിനിമയില്‍ ഇവനേ എടുക്കണോ

പുതിയ സിനിമയില്‍ ഇവനേ എടുക്കണോ

പണ്ഡിറ്റ്ജിയുടെ അടുത്ത പടത്തില്‍ അഭിനയിക്കാന്‍ ഒരു ചാന്‍സ് ചോദിച്ചു വന്ന ഇവനേ സിനിമയില്‍ എടുക്കണോ ?

കൃഷ്‌ണനും രാധയും ബൌദ്ദികതയുടെ ആന്ദോളനം.സുകുമാര്‍ അഴീക്കോട്

കൃഷ്‌ണനും രാധയും  ബൌദ്ദികതയുടെ ആന്ദോളനം

കൃഷ്‌ണനും രാധയും: കലഹത്തിന്റെ ബൌദ്ധികപ്രണയോന്മുഖ നിദര്‍ശനം.

കാലം അങ്ങനെയാണ്. നവം‌നവമായിട്ടുള്ള പരിഷ്‌കാരപ്രക്രിയകള്‍ക്ക് പരിണിതപ്രാപ്തമാകുമ്പോള്‍ സ്ഥാപിതമായ സമൂഹപരിപ്രേഷ്യത്തില്‍ (Social indestructibilitical system) മാറ്റങ്ങളുടെ നവോത്ഥാനാനന്തരമുഖം (Post-modern face) ആര്‍ജ്ജിതമാകുന്നതിലെ ഗതിവേഗം കൂടുകകയും ഇന്നലെ വരെ പ്രാന്തവത്കരിച്ച് മുഖ്യഭാവധാരയില്‍ നിന്ന് വിളിപ്പാടകലെ നിര്‍ത്തിയിരുന്ന അനന്യസാധാരണമായ ജീവിതപശ്‌ചാത്തലങ്ങള്‍ ചര്‍വ്വിതചര്‍വ്വിതമാകുകയും ചെയ്യും. കോരന് മട്ടണ്‍‌ബിരിയാനി വെള്ളിത്തളികയില്‍ വിളമ്പുന്ന രസതന്ത്രമാണത്. ഈ അര്‍ത്ഥത്തിലാണ് ഇനിയും പിറക്കാത്ത ഒരു ചലച്ചിത്രകാവ്യത്തിന്റെ പ്രതീക്ഷാത്മക മുന്നെഴുത്തിന്റെ (Anticipative preview) പ്രസക്തി. എന്നാല്‍ ഇതൊരു പുതിയ പ്രവണത അല്ലെന്ന് Sulliven Hippocurata യെ അറിയുന്നവര്‍ക്കറിയാം. പൊതുബോധത്തിന്റെ കരള്‍ സഞ്ചിയില്‍ മുള്ളാണി കൊണ്ടൊരു കുത്ത് വെച്ചു കൊടുത്ത Sulliven Hippocurata.

പറഞ്ഞു വരുന്നത് മുഴുവന്‍ കൃഷ്‌ണനും രാധയും എന്ന റിലീസാവാനിരിക്കുന്ന സിനിമയെക്കുറിച്ചാണ്. പ്രമേയപരമായ തെരഞ്ഞെടുപ്പ് കൊണ്ട് പ്രത്യക്ഷത്തില്‍ പ്രകടനാത്മകമായ ഉപരിപ്ലവതയുടെ പുനരാവിഷ്‌കാരം എന്ന് തോന്നാമെങ്കിലും ആഖ്യാ‍നവിപഞ്ചികങ്ങളിലെ അതിനൂതനമായ ശൈലീസങ്കേതങ്ങളെ കോര്‍ത്തിണക്കി അതിഭാവുകത്വത്തിന്റെ അല്‍പ്പകണങ്ങളെപ്പോലും അരിച്ചെറിയുന്ന തരത്തില്‍ മിശ്രസങ്കേതങ്ങളിലെ സമ്മോഹനമായ സൌന്ദര്യബോധം പിന്തുടരുന്ന ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന നിലയില്‍ ഈ ചിത്രത്തിന്റെ സ്ഥാ‍നം കാസബ്ലാങ്കയോടൊപ്പമോ അല്ലെങ്കില്‍ ഗോൺ വിത്ത് ദ വിൻഡിനോടൊപ്പമോ അതുമല്ലെങ്കില്‍അതിനുമുയരത്തിലോ ആയിരിക്കും.

ബാഹ്യലോകത്തിനു അപരിചിതമായ കെട്ടുപാടുകളാൽ നിയന്ത്രിതമായ ഒരു ലോകത്തിൽ (a strange wolrd controlled by ties and marks) ലോല വികാരങ്ങൾ എപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്ന് അമൂർത്തമായ ചില ബിംബങ്ങളിലൂടെ - സെക്സ് ആന്‍ഡ് ഫിലോസഫിയില്‍ മക്മല്‍ബഫ് കാണിച്ചതുപോലുള്ള തീ പിടിച്ച നിറമുള്ള ഇലകളിലൂടെയും മറ്റും - കോറിയിടുകയാണു് സംവിധായകനായ സന്തോഷ് പണ്ഡിറ്റ്. ഇതിന്റെ ഇതിവൃത്തം മുഴുവന്‍ സംവിധായകനായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ് തന്നെയാണ് നാം അറിയുന്നത്. ആ കഥപറച്ചിലുകളില്‍ത്തന്നെ ഡുക്കിന്റെ സ്പ്രിങ്ങിൽ നമ്മളെല്ലാം അനുഭവിച്ച മഞ്ഞ് അതിനേക്കാൾ തീവ്രതയോടെ നമ്മുടെ മനസിലേക്ക് പെയ്തിറങ്ങുന്ന അനുഭവമാണെന്നത് എത്ര അവാച്യ സുന്ദരമാണ്. ഈ നൂറ്റാണ്ടിന്റെ തന്നെ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ക്ലാസ്സിക് മൂവി തന്നെ ആയിത്തീരും കൃഷ്ണനും രാധയും. തീവ്രമായ ജീവിതാനുഭങ്ങൾ നല്ല സിനിമയ്ക്ക് വളമാകാറുണ്ടെന്ന് പണ്ട് ഗോൾബർഗർ പറഞ്ഞതെത്ര സത്യം!

ഭിന്നസമുദായങ്ങളില്‍ ജനിച്ച കമിതാക്കളുടെ കഥയാണ് കൃഷ്‌ണനും രാധയും പറയുന്നത്. പക്ഷേ വ്യത്യസ്തതയുടെ അനന്യമായ സന്നിവേശമാണ് ഈ ചിത്രത്തെ മാറ്റിനിര്‍ത്തുന്നത്. ജോണ്‍ അഥവാ കൃഷ്‌ണന്‍ എന്ന നായകനെ കാമിക്കുന്നത് വെറുമൊരു രാധ മാത്രമല്ല, ഒമ്പത് രാധമാരാണ്. രാധമാരുടെ പ്രണയചാപല്യങ്ങള്‍ക്ക് വശംവദനാകുന്നതോ വാര്‍ദ്ധക്യം വന്നുദിച്ചിട്ടും കൈവിട്ടില്ല യുവത്വം എന്ന മട്ടില്‍ ഓടക്കുഴല്‍ വായിച്ചും കൊത്തങ്കല്ല് കേളിക‌ളിലേര്‍പ്പെട്ടും ജീവിതം തള്ളി നീക്കുന്ന ഒരു പാവം മനുഷ്യന്‍. ശരിക്കും ഇങ്ങനെയൊരു മധ്യവയസ്കനെ കൌമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ ഒന്നിച്ച് പ്രണയിക്കുന്നതിന്റെ Psycho-sexual mental disorder നെക്കുറിച്ച് , ഈ വിഷയത്തില്‍ ആധികാരികമായി പഠനം നടത്തിയ ഡോക്റ്റര്‍ മാത്യു മറ്റം അദ്ദേഹത്തിന്റെ അഞ്ചു സുന്ദരികള്‍ എന്ന ജേണലില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. Obsessive Compulsive Disorder എങ്ങനെ ഒരു സാമൂഹ്യരോഗമായി മാറുന്നു എന്ന് തെളിയിക്കേണ്ട കടമ തന്നെ സംവിധായകന്‍ ഏറ്റെടുക്കുന്നു.

രാധികമാരുടെ ചേലകള്‍ കവര്‍ന്നെടുത്ത് ( ഗ്രാമ്യമായ കവര്‍ച്ചയെ “ചേല അടിച്ചു മാറ്റിയ കുഞ്ഞിക്കൃഷ്‌ണാ” എന്ന അതിസാധാരണമായ സ്ലാംഗ് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് 
കവിത്വപൂര്‍ണ്ണമാക്കുന്നത്) അവരുടെ സ്നാനരംഗങ്ങള്‍ വീക്ഷിക്കുന്ന ദ്വാപരയുഗത്തിലെ കൃഷ്‌ണനെ ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. പെരുന്തച്ചനിലും വടക്കന്‍ വീരഗാഥയിലും എം ടി ചെയ്തത് പോലെ ചരിത്രത്തിന്റെ പുനര്‍നിര്‍മ്മിതി എന്ന അക്ഷന്തവ്യമായ കര്‍മ്മമാണ് പണ്ഡിറ്റ് ജി ഈ ചിത്രത്തില്‍ നിര്‍വ്വഹിക്കുന്നത്. രാധയുടെ നഗ്നസ്നാനം അവഹൂളിതനായി ഒളിച്ചിരുന്നു നിരീക്ഷിക്കുന്നതിലൂടെയുള്ള ആനന്ദം- voyeuristic pleasure- ആണ് കൃഷ്‌ണന് ലഭിക്കുന്നത്. എന്നാല്‍ ഈ സിനിമയിലെ നായകന്‍ ജോണ്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒമ്പത് രാധികമാരില്‍ ആരും തന്നെ ചന്ദനക്കല്ലിന്മേല്‍ ചേലയഴിച്ച് വെച്ച് മുങ്ങിക്കുളിക്കാന്‍ വന്നില്ല എന്നത് തീര്‍ച്ചയായും അമേയപ്രാര്‍ത്ഥനകമായ ദ്വാപരയുഗദ്വാരകരാധമാരുടെ സങ്കല്‍പ്പനങ്ങളോട് കലഹിക്കുന്ന റെബല്‍ മാധ്യമ അറ്റാക്ക് തന്നെയാണ്.

വെറുമൊരു റൊമാന്റിക് ത്രില്ലര്‍ സൃഷ്ടിക്കുകയല്ല സംവിധായകന്റെ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. കഥ, തിരക്കഥ, അസാധാരണമായ രീതിയിലുള്ള സ്വയം Editing, സംഗീതം, ഞൊടിയിടയില്‍ സിനിമയില്‍ കടന്നുവരുന്ന ഗാനങ്ങള്‍ എന്നിവയിലൂടെ ഒരു Famliy Entertainer ആണ് തന്റെ സൃഷ്ടി എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. രാധമാരുടെ പിതാക്കന്മാരായ ഒമ്പത് കഥാപാത്രങ്ങളുടെ ‍- അവരാണ് വില്ലന്മാരെ അയക്കുന്നത്- ബൂര്‍ഷ്വാ ജീവിതത്തെ പ്രതീകമാക്കി, യാഥാസ്ഥിതിക കേരളീയ സമൂഹത്തെ കീറിമുറിച്ച്‌, കിഴക്കിനോടും പടിഞ്ഞാറിനോടും മലയാളത്തിന്റെ സമീപനത്തെ ഓരോ ഫ്രെയിമിലൂടെയും പരിശോധിക്കുന്നു അദ്ദേഹം. ബൂര്‍ഷ്വാസികമായ ഈ മാനത്തിനു പുറമെ, വര്‍ഗ്ഗീയമായ പ്രണയധ്വംസനങ്ങള്‍ സാമൂഹികജീവിതത്തില്‍ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാകുന്നു, ആശുപത്രി ജീവിതത്തിന് അത് എങ്ങനെസഹായകമാകുന്നു എന്നൊരു മനശാസ്‌ത്രപരമായ പഠനമാനം കൂടി ഈ ചിത്രത്തിനുണ്ട്‌.

ഇവിടെയാണ് സംഗീതത്തെപ്പറ്റി എടുത്ത് പറയേണ്ടത്. പ്രാര്‍ത്‌ഥനാനിര്‍ഭരമായ, മന്ദതാളത്തിലുള്ള സംഗീതം പ്രതിനിധീകരിക്കുന്ന വ്യക്തിബോധത്തെ(personal psyche)യും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദ്രുതതാളത്തിലുള്ള ടര്‍ബോ-ഫോക്ക്‌ സംഗീതം സമൂഹത്തിന്റെ പൊതുബോധത്തെ(collective psyche) കുറിക്കുന്നു. രാത്രി ശുഭരാത്രിയുടെ collective psyche മന്ദതാരുണ്യത്തിന്റെ ടര്‍ബോ-ഫോക്ക്‌ സംഗീതമാണെങ്കിലും personal psyche യെയും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുന്നു. ആയതിനാല്‍ തന്നെ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാകുമെന്ന് ഉറപ്പാണ്. ഓ പ്രിയേ എന്ന ഗാനം അവതരിപ്പിക്കപ്പെടുന്നത് സമൂഹനിര്മ്മാണത്തില് കലയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ പ്രോജ്വലമാതൃക ആയിട്ടാണ്.

കാഴ്ചയ്ക്കിടയിൽ പ്രേക്ഷകരുടെ പങ്കാളിത്തം ഇടയ്ക്കിടെ ആവശ്യപ്പെടുന്ന ഈ പ്രണയകാവ്യം സന്തോഷാതിരേകത്താൽ ഉൾപുളകിതമായ ഒരു ഹൃദയത്തോടെയല്ലാതെ ഒരു പ്രേക്ഷകനും കണ്ടിരിക്കാനാവില്ല, ഇത് തീർച്ചയായും സകുടുംബം കണ്ടിരിക്കാവുന്ന ഒരു എന്റർടെയ്‌നര്‍ തന്നെയാണ്. തന്റെ സിനിമയുടേ പ്രേക്ഷകർ ആരായിരിക്കണമെന്ന് പണ്ഡിറ്റിനു നന്നായി ബോധ്യമുണ്ടെന്ന് ആദ്യ ചില സീനുകൾ കഴിയുമ്പോൾ തന്നെ മനസിലാക്കാം.

  FROM http://www.tmziyad.com/2011/07/blog-post_14.html

പ്രശസ്ത ബ്ലോഗര്‍ മുതലക്കുളം ബേബിയുടേ റിവ്യൂ



പ്രശസ്ത ബ്ലോഗര്‍ മുതലക്കുളം ബേബിയുടേ റിവ്യൂ



 മലയാള സിനിമക്ക്... ഒരു പക്ഷെ ലോക സിനിമക്ക് തന്നെ അന്യമായ പുത്തന്‍ ആശയങ്ങളുടെ സമന്വയം ആണ് കൃഷ്ണനും രാധയും എന്ന സിനിമ .. കത്തി നില്‍ക്കുന്ന വിവാദങ്ങള്‍ക്കൊടുവില്‍ കൃഷ്ണനും രാധയും ജൂലായില്‍ റിലീസിന് ഒരുങ്ങുകയാണ് ..പതിവ് നായക സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ് നായക വേഷം ചെയ്തിരിക്കുന്നത് ..

വ്യത്യസ്ത മതക്കാരായ ജോണിന്‍റെയും രാധയുടെയും പ്രണയവും ..വിവാഹവും  അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ജീവിത അനിശ്ചിതത്വങ്ങളും ആണ് ഈ ചിത്രത്തിന്‍റെ  ഇതിവൃത്തം  .. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചു വിവാഹിതരാകുന്ന ജോണിനും രാധയ്ക്കും നേരിടേണ്ടി വരുന്ന .. സാമൂഹികമായ ഒറ്റപെടലുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അവരുടെ വൈവാഹിക ജീവിതം പ്രതിസന്ധിയിലാക്കുന്നു .. ഒട്ടനേകം വൈകാരിക മുഹൂര്ത്തങ്ങളിലേക്ക് ഈ സിനിമ നമ്മെ കൂട്ടികൊണ്ട് പോകും എന്നുറപ്പ് ..
യാദ്രിചികമായി  അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രുഗ്മിണിയും   ശ്രീലതയും  അവരുടെ കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയും .. എവിടെ നിന്നോ വേട്ടനായ്ക്കളെ പോലെ കുറെയധികം വില്ലന്‍ മാര്‍ കൂടി വരുന്നതോടെ അവരുടെ ജീവിതം നരക തുല്യമാവുന്നു ..

ആറു നായികമാരാണ് ഈ ചിത്രത്തിനുള്ളത് .. അതി മനോഹരങ്ങളായ 8 ഗാനങ്ങളും  തകര്‍പ്പന്‍ ഡയലോഗുകളും  ഈ സിനിമയെ വ്യത്യസ്തമാകുന്നു .. മലയാളത്തിലെ ആദ്യത്തെ ഉച്ചണ്ഡ പ്രണയ കഥയായ (Violent Love Story ) കൃഷ്ണനും രാധയിലും 8 തീവ്രമായ സംഘട്ടന രംഗങ്ങളുണ്ട് ..  കുങ്ഫു അഭ്യാസിയായ ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ് സംഘട്ടന രംഗങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത് ..
കഥ, തിരക്കഥ ,സംഭാഷണം , ഗാനരചന , സംഗീത സംവിധാനം ,ഗാനാലാപനം ,കലാസംവിധാനം ,എഡിറ്റിംഗ് , വസ്ത്രാലങ്കാരം ,സ്പെഷ്യല്‍ എഫെക്ട്സ് , നിര്‍മ്മാണ നിയന്ത്രണം , സംഘട്ടനം , ശബ്ദ ലേഖനം , എന്ന് തുടങ്ങി ഈ സിനിമയുടെ സമസ്ത മേഖലകളിലും  ഈ അസാമാന്യ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ..

നവാഗത പ്രതിഭകളുടെ സംഗമമായ ഈ ചിത്രം വ്യത്യസ്തതകളുടെ ഒരു സമ്മേളനം കൂടിയാണ് ..നൂറോളം പുതുമുഖങ്ങളെ യാണ് ഈ ചിത്രത്തില്‍ ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌  അണി നിരത്തിയിട്ടുള്ളത്..

  വാല്‍ കഷണം : ഞാനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഗിന്നസ് ബുക്കില്‍ പേര് വരാന്‍ സാധ്യത ഉണ്ടെന്നാണ് .. വിക്കി പീഡിയ വരെ എത്തിനില്‍ക്കുന്ന ഇദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് മുതല കുഞ്ഞു ..
സന്തോഷ്‌ പണ്ഡിറ്റ്‌ എന്നോടൊപ്പം 
ക്യാമറാമാന്‍ അരുണ്‍ ബോസ്സിനോപ്പം സന്തോഷ്‌ പണ്ഡിറ്റ്‌ 
   ഇത്  http://thebabycrocodile.blogspot.com/2011/06/blog-post.html  സൈറ്റില്‍ നിന്നും

പണ്ഡിറ്റ്ജിയുടെ ഫോണ്‍ നംബര്‍

പണ്ഡിറ്റ്ജിയുടെ ഫോണ്‍ നംബര്‍
9947725911
സംസ്കാരത്തോടെ മാത്രം സംസാരിക്കുക നിങ്ങളുടെ സംസാരം റിക്കോര്‍ഡ് ചെയ്യപ്പെട്ടേക്കാം
മേക്കിങ് ഓഫ്  ന്യൂ സോംഗ്
 

ബാങ്കളൂര്‍ ഫാന്‍സ്

ബാങ്കളൂര്‍ ഫാന്‍സ്
മുഖം മറച്ചിരിക്കുന്നത് ഓഫീസ് സമയത്ത് ചാടിയതു കൊണ്ടു മാത്രം

ഈ ഫാന്‍സിന്റെ ഒരു കാര്യം..

ഈ ഫാന്‍സിന്റെ ഒരു കാര്യം..

14 മിനിറ്റ് പൂര ത്തെറി നിങ്ങള്‍ സഹിക്കുമോ

14 മിനിറ്റ് പൂര ത്തെറി നിങ്ങള്‍ സഹിക്കുമോ ?
ഈ സൈറ്റിനൊരു സ്റ്റാന്‍ഡേര്‍ഡ് ഉള്ളതിനാല്‍ ലിങ്ക് മാത്രം കൊടുക്കുന്നു

http://youtu.be/lgMV6YXxNWg
 അല്ലെങ്കില്‍ ഇതു
http://www.youtube.com/watch?v=lgMV6YXxNWg

  ഇതുകോ‍പ്പി ചെയ്ത്  നിങ്ങളുടെ യൂ റ്റ്യൂബില്‍ സെര്‍ചു ചെയ്തു നോക്കൂ പന്‍ഡിറ്റ്ജിയുടെ ക്ഷമ മനസ്സിലാക്കണമെങ്കില്‍
എന്ത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌??
.
ഇന്ന് ഇന്റര്‍നെറ്റ്‌ ലെ ചൂടന്‍ വിഷയങ്ങളില്‍ ഒന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌. അദേഹത്തെ കളിയാക്കി കൊണ്ട് ഇറങ്ങുന്ന videos ആന്‍ഡ്‌ ചിത്രങ്ങള്‍ ടിന്റുമോന്‍ jokes നെക്കാളും സാക്ഷാല്‍ പ്രിഥ്വിരാജ് ന്റെ ചാനല്‍ പുളുവടികലെക്കാലും വേഗത്തില്‍ ഇത് തരംഗം മായി മാറികൊണ്ടിരിക്കുന്നു. ഒരു പക്ഷെ മലയാളത്തില്‍ ഒരു വ്യക്തിക്കും ഇത്ര അധികം തരംഗം ഉണ്ടായിട്ടില്ല. എന്തിനു മലയാള സിനിമയില്‍ "എന്നെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല എന്ന് പോലും കുഞ്ഞു വായില്‍ വെച്ച് കാച്ചിയ മണിരത്നത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ National star പരിവേഷമുള്ള പ്രിത്വിരാജിനു സാംസ്കാരിക കേരളം കൊടുത്ത വന്‍ സ്വീകരനതെക്കാലും എത്രയോ മുകളില്‍ ആണ് ഇത്. ഒരു പക്ഷെ പ്രിഥ്വിയെ ഇഷ്ടപ്പെടുന്നവരെക്കള്‍ കൂടുതലോ അല്ലെങ്കില്‍ അടുത്തോ നില്‍ക്കുന്ന തരത്തില്‍ ആരാധകര്‍ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നതാണ് സന്തോഷ്‌ പണ്ഡിറ്റ്‌ നു കേരള ജനത കൊടുക്കുന്ന ജയ് വിളികള്‍. ഒരു പക്ഷെ പ്രിഥ്വിരാജ്നു ഭാവിയില്‍ വരാവുന്ന ഏറ്റവും വലിയ എതിരാളി ആകും ഇങ്ങനെ ഉള്ള സന്തോഷ്‌ പണ്ടിട്മാര്‍.
.
സംഗതി ഇങ്ങനെ ഒക്കെ ആണേലും എന്ത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌നു എതിരെ ഇങ്ങനെ ആരോപണങ്ങള്‍ വരുന്നു?
സൈബര്‍ തമാശകള്‍ക്ക് എന്ത് കൊണ്ട് അദ്ദേഹം തുടര്‍ച്ച ആയി വിധേയനാക്കപെടുന്നു.?
ഉത്തരം വളരെ സിമ്പിള്‍ ആണ്.. അദ്ധേഹത്തിന്റെ ആല്‍ബം, സിങ്ങര്‍ എന്നാ നിലയില്‍ ഉള്ള പെര്ഫോമാന്‍സോ ആണ് പ്രശ്നമെങ്കില്‍ അതിനെക്കാള്‍ എത്രയോ ആരോച്ചകമായ കാര്യങ്ങള്‍ നമുക്കിടയില്‍ സംഭവിക്കുന്നു??
.
ഉദാഹരണത്തിന് ചില ചാനല്‍ ഇന്റര്‍വ്യൂ ഒക്കെ നമ്മള്‍ അടുത്തിടെ കാണുകയുണ്ടായി.... സമീപ കാലത്ത് വിവാഹിതന്‍ ആയ ഒരു നടന്റെ കുടുംബ സമേതം ഉള്ള പെര്‍ഫോമന്‍സ്... ഒന്ന് കണ്ടു കളയാം എന്ന് കരുതി tv കു മുന്നില്‍ പടചിരുന്ന മലയാളികള്‍ പിന്നീട് tv ഓണ്‍ ആക്കുന്നത് കൂടി പേടി ആയി എന്ന് പറഞ്ഞ സംഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
.
പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ നെ കളിയാക്കുന്നതിലെ ചേതോ വികാരം എന്ത് എന്ന് അന്വേക്ഷിച്ചാല്‍ ഉത്തരം നീളുന്നത് ആ ചാനല്‍ ഇന്റര്‍വ്യൂ നടത്തിയ സ്റ്റാറിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയും, ഈ സ്റാറിനെ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ ഡിസ്കഷന്‍ ഫോറം ന്റെ അനിയരക്കാരും ആണെന്ന വസ്തുത പകല്‍ പോലെ സത്യം ആണ്...

സൌന്ദര്യത്തിലും, മസിലിന്റെ കാര്യത്തിലും മുകളില്‍ പറഞ്ഞ സിനിമ താരതെക്കാലും പിന്നില്‍ ഉള്ള സന്തോഷ്‌ ശ്രദ്ധിക്കാപെട്ട കാലം തൊട്ടേ ഈ സ്റ്റാറിന്റെ ആരാധകര്‍ ബ്ലാക്ക്‌ ലിസ്റ്റില്‍ പെടുത്തിയിരുന്നു.. സൌന്ദര്യം അല്ല കഴിവ് ആണ് വേണ്ടത് എന്ന് സന്തോഷ്‌ തനിക്കു കിട്ടിയ കയ്യടിയിലൂടെ തെളിയിച്ചു കൊണ്ടേ ഇരുന്നു...."രാത്രി ശുഭ രാത്രി" എന്ന ആല്‍ബം ഇറങ്ങുന്ന സമയം വരെ ഇവര്‍ക്ക് സന്തോഷ്‌ ഒരു എതിരാളിയെ അല്ലാരുന്നു....20 കോടിയുടെ ഒക്കെ ചിത്രങ്ങള്‍ വെറും ഓല പടക്കം പൊട്ടിക്കുന്ന ലാഖവത്തില്‍ പൊട്ടിക്കുന്ന ആ സിനിമ നടന്റെ ചിത്രങ്ങളെ, വെറും മൊബൈല്‍ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യുന്ന സന്തോഷ്‌ ആല്‍ബങ്ങളും ചിത്രങ്ങളും മലര്‍ത്തി അടിച്ചു മുന്നേറുമ്പോള്‍ ഫാന്‍സിനു എങ്ങനെ ആണ് സഹിക്കുന്നത്???
ചില ഡിസ്കഷന്‍ ഫോറം ഇല്‍ ടൈറ്റില്‍ ഇല്‍ ഗംഭീര വിജയം എന്ന് ഇട്ടാല്‍ സിനിമ വിജയിക്കില്ല എന്ന് ഈ നടന്റെ ആരാധകര്‍ക്ക് നല്ല പോലെ അടുത്തിടെ മനസിലായി....
.
ഒരു പബ്ലിസിറ്റിയും ഇല്ലാതെ വരുന്ന സന്തോഷ്‌ ആല്‍ബം ഒക്കെ ഒരു സിനിമയെ മലര്‍ത്തി അടിക്കാന്‍ കഴിവുള്ളത് എങ്കില്‍ പിന്നെ ആ വ്യക്തിയുടെ പ്രതിശ്ചായ തകര്‍ക്കുക എന്നത് ആണ് ഈ നാഷണല്‍ സിനിമ നടന്റെ ആരാധകരുടെ ചേതോവികാരം.
.
ബ്ളോഗ് എഴുത്തിലും, തെറി വിളിയിലും നല്ല പ്രാഗത്ഭ്യമുള്ള ഈ നടന്റെ ആരാധകര്‍ക്ക് നിസാരമായി നടപ്പാക്കാന്‍ കഴിയുന്നതാന്നു ഒരു വ്യക്തിയെ കരി വാരി തേക്കുന്നത്.
ഇങ്ങനെ ഉള്ള ചളി വാരി തെക്കല്‍ ഒന്നും സന്തോഷ്ജിയെ പോലെ കഴിവുള്ളവരെ മലയാള മണ്ണില്‍ നിന്നും തുടച്ചു നീക്കാന്‍ കഴിയില്ല എന്ന ഈ ബ്ളോഗ് എഴുത്തുകാര്‍ മനസ്സില്‍ ആക്കിയാല്‍ നന്ന്.
ഇത്തരം മൂന്നാം കിട ബ്ളോഗ് എഴുത്തുകാര്‍ ഉള്ളത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌നെ പോലെ ഉള്ളവര്‍ക്ക് എതിരെ ഇനിയും ഇങ്ങനെ ആരോപണങ്ങള്‍ ഒക്കെ ഉണ്ടായേക്കാം..
പക്ഷെ... അദ്ദേഹവും ഒരു മനുഷ്യന്‍ ആണ്.... കലാവാസന ഉള്ള ഒരു കലാകാരന്‍.... മണിരത്നം പോലെ ഉള്ളവര്‍ നാഷണല്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കിലയിരിക്കാം.... പക്ഷെ അങ്ങനെ ഉള്ളവരെയും ഒന്ന് ജീവിക്കാന്‍ അനുവദിച്ചുകൂടെ ....
//പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ നെ കളിയാക്കുന്നതിലെ ചേതോ വികാരം എന്ത് എന്ന് അന്വേക്ഷിച്ചാല്‍ ഉത്തരം നീളുന്നത് ആ ചാനല്‍ ഇന്റര്‍വ്യൂ നടത്തിയ സ്റ്റാറിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയും, ഈ സ്റാറിനെ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ ഡിസ്കഷന്‍ ഫോറം ന്റെ അനിയരക്കാരും ആണെന്ന വസ്തുത പകല്‍ പോലെ സത്യം ആണ്...//

പുതിയ പ്രൊജക്റ്റുകള്‍

പുതിയ പ്രൊജക്റ്റുകള്‍
സബ് ടൈറ്റിലുകള്‍ കാര്യമാക്കേണ്ടതില്ല 

മാ മാ മായാവി ഡാ ഡാ ഡാകിനി വിഷ്വത്സ് പുറകേ

മാ മാ മായാവി  ഡാ  ഡാ ഡാകിനി  വിഷ്വത്സ്  പുറകേ
ഇതു കുട്ടികള്‍ക്കുള്ള പാട്ടാണു അവര്‍ക്കു തീര്‍ച്ച്യായും ഇഷ്ട്ടമാകും അല്ലേ

ചിത്ര പാടിയ പുതിയ ഗാനം കാണൂ

ചിത്ര പാടിയ പുതിയ ഗാനം കാണൂ
അമ്മ വാതില്‍ തുറക്കുമ്പോള്‍ ഉള്ള എക്സ്പ്രഷന്‍സ് അതി മനോഹരമല്ലേ

Alleppey Silsila Reaction അടി മുടി ക്രിത്രിമം



Alleppey Silsila Reaction  അടി മുടി ക്രിത്രിമം
ഇവര്‍ കാണുന്നത് സാം സങ്ങ്  മോണിറ്ററിലാണ്    എന്നാല്‍ തല്ലി പ്പൊളിക്കുന്നതോ ഒരു പഴയ ഏയ്സ്സര്‍ മോണിറ്ററും. മോണിറ്റര്‍ ഓഫ് ചെയ്യുന്ന സീന്‍ ഒന്നു കൂടി കാണൂ
 

വിവാദം എന്തിന്

വിവാദം എന്തിന്  ?
ഇന്റര്‍ വ്യൂ കാണൂ

തന്നേപ്പറ്റി പണ്ഡിറ്റ്ജിയുടെ വാക്കുകള്‍ കേള്‍ക്കൂ



തന്നേപ്പറ്റി പണ്ഡിറ്റ്ജിയുടെ വാക്കുകള്‍ കേള്‍ക്കൂ
ഏഷ്യാനെറ്റ്  ഇന്റര്‍ വ്യൂ പാര്‍ട്   1
ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് 50 ലക്ഷത്തിലധികം പേര്‍ ഈ ഗാനങ്ങള്‍ ആസ്വദിചു കഴിഞ്ഞു

ഏഷ്യാനെറ്റ്  ഇന്റര്‍ വ്യൂ പാര്‍ട്     2


ക്രിഷ്ണനും രാധയും രണ്ടാമത്തെ സൂപ്പര്‍ ഹിറ്റ് സോങ്

ക്രിഷ്ണനും രാധയും രണ്ടാമത്തെ സൂപ്പര്‍ ഹിറ്റ് സോങ്
ക്ക് ചിക്കാ.... ക്ക് ചിക്കാ........ എത്ര മനോഹരമായ നൊട്ടേഷന്‍ അല്ലേ
ഈ സിനിമയില്‍ 105 പുതുമുഖങ്ങള്‍ അഭിനയിക്കുന്നു. ഡോലക് കൊട്ടുന്നയാളെ ശ്രദ്ദിക്കൂ  അറിഞ്ഞു അഭിനയിക്കുന്നില്ലേ.അത്  സംവിധായകന്റെ മിടുക്ക്

സാധാരണക്കാരുടെ സൂപ്പര്‍ സ്റ്റാര്‍

സാധാരണക്കാരുടെ സൂപ്പര്‍ സ്റ്റാര്‍
 ആരുടെയും പിന്‍ബലമില്ലാതെ സാധാരണക്കാരുടെ ഇടയില്‍ നിന്നും സൂപ്പര്‍ സ്റ്റാ‍റുകള്‍ ഉയര്‍ന്നുവരുമെന്നു തെളിയിച്ച്  കേരളത്തിലെ ആദ്യ ടെക് നോ സൂപ്പര്‍ സ്റ്റാര്‍
അധ്യേഹത്തിന്റെ ആദ്യ രചന കാണൂ
വ്യത്യസ്തമായ ശബ്ധം അല്ലേ  .ആ മൂണ്‍ വാക്ക് എത്ര ചടുലം.വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട് അല്ലേ
ഗാനമേളകളില്‍ പാടുന്നവര്‍ക്കായി ഇതാ സാഹിത്യം

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ
കണ്ണിമവയ്‍ക്കാതേ..
തില്ലാനത്താളം തക്കിടതരികിടമേളം
നാഗസ്വരം വേണം, എഴുസ്വരം വേണം
പൂമാലയും പൊന്‍താലിയും
മൈലാഞ്ചിയും പൂമെത്തയും

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം
പൂരമാക്കേണം...
സംഗീതനൃത്തത്തുടിതാളങ്ങള്‍ പുല്ലാങ്കുഴല്‍ വേണം
ഗോപികമാര്‍ വേണം..
പൂന്തെന്നലേ പാടിവായോ തോനുണ്ണാല്‍ ഓടിവായോ

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..



"സന്തോഷ് പണ്ഡിറ്റ് എന്നു പറഞ്ഞാല്‍ ഇന്നു മിക്കവാറും മലയാളികളും അറിയും. സാധാരണയായി പെട്ടെന്നൊരാള്‍ പ്രശസ്തനാവുന്ന വഴികളിലൂടെയൊന്നുമല്ല സന്തോഷ് പണ്ഡിറ്റ്ന്‍റെ പ്രശസ്തി. മോഷണ-പീഡന കേസുകളിലൊന്നും സന്തോഷ് പ്രതിയല്ല. സ്വന്തമായി നിര്‍മിച്ച, യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത ഫിലിം സൊങ്സ് ആണ് സന്തോഷ് പണ്ഡിറ്റിനെ പ്രശസ്തനാക്കിയത്. എന്നാല്‍, യൂ ട്യൂബില്‍ ഫിലിം സൊങ്സ് ന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ തെറികേട്ട വ്യക്തി എന്ന പദവിയും സന്തോഷിന് അര്‍ഹമാണ്."

"സന്തോഷ് പണ്ഡിറ്റ്ന്‍റെ ഫിലിം സൊങ്സ് വ്യത്യസ്തമായ രീതിയില്‍ ചരിത്രം സൃഷ്ടിച്ച ഒന്നാണ്. ദിസംബര്‍ , ജനുവരി മുതല്‍ ഇങൊട്ടു മാസങ്ങളിലായി അപ്‍ലോഡ് ചെയ്ത വിഡിയോകളില്‍ ആകെ ഇതുവരെ അന്‍പതു ലക്ഷത്തോളമാണ് ഹിറ്റ്. കണ്ട് സഹിക്കാനാവാത്ത സഹൃദയര്‍ അപ്‍ലോഡ് ചെയ്ത വിഡിയോകളിലായി ആയിരക്കണക്കിനു ഹിറ്റ് വേറെയും. ഇത് നിഷേധിക്കാനാവാത്ത ചരിത്രമാണ്."


"അത്രയേറെ വെറുക്കുന്ന ബോറടിപ്പിക്കുന്ന ഒരു ഗാനം ആളുകള്‍ പലതവണ ആവര്‍ത്തിച്ചു കാണുമോ ? അളിയാ ഇതൊന്നു കണ്ടു നോക്ക് എന്നു പറഞ്ഞ് പ്രചരിപ്പിക്കുമോ ? പിന്നെയും പിന്നെയും സ്വന്തം പേരില്‍ അപ്‍ലോഡ് ചെയ്യുമോ ? അതിന്‍റെ റീമിക്സ്, റീമേക്ക് എന്നൊക്കെ പറഞ്ഞ് വേറെ നിര്‍മിച്ച് അപ്‍ലോഡ് ചെയ്യുമോ ? അങ്ങനെയൊക്കെ ചെയ്യുകയും ഗാനം മലയാളത്തിലെ ഏറ്റവും കൂതറ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നത് തീര്‍ത്തും നിലവാരമില്ലാത്ത ഒരു ഇരട്ടത്താപ്പാണ്."

"മറ്റൊരു മലയാളിക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് സന്തോഷ് പണ്ഡിറ്റ്ന്‍റേത്. യൂ ട്യൂബിലൂടെ ഒരു ഗാനത്തെ ഇത്രയധികം ഹിറ്റാക്കാന്‍ സാധിച്ചത് ഗാനത്തിന്‍റെ നിര്‍മിതിയുടെ സവിശേഷതകള്‍ ഒന്നുകൊണ്ടു മാത്രമാണ്. അത് അത്യധികം ആവേശത്തോടെ പ്രചരിപ്പിക്കുമ്പോഴും കൂതറ, സഹിക്കാന്‍ വയ്യാത്തത് എന്നതിനപ്പുറം സന്തോഷ് പണ്ഡിറ്റ്നെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പേരെടുത്തു പരാമര്‍ശിച്ചുള്ള തെറികളാണ് പ്രേക്ഷകര്‍ സമ്മാനമായി നല്‍കുന്നത്. വിചിത്രം തന്നെ!"

"ഫിലിം സൊങ്സും ഫിലിമും ഇങ്ങനെയേ ആകാവൂ എന്നൊരു മാനദണ്ഡമൊന്നുമില്ല. ഫിലിം സൊങ്സ്കണ്ട് തെറി വിളിക്കുന്നവരില്‍ പതിനായിരത്തില്‍ ഒരുവനു പോലും കൃഷ്ണനും രാധയുടെയും ഏഴയലത്തു വരുന്ന ഒന്ന് സൃഷ്ടിക്കാന്‍ കഴിയില്ല. കൃഷ്ണനും രാധയുടെയും ചരിത്രവിജയം അതിന്‍റെ നെഗറ്റീവ് പബ്ലിസിറ്റിയില്‍ നിന്നുണ്ടായതാണ് എന്നത് നിഷേധിക്കാനാവില്ല













- - - - - - - -കൃഷ്ണനും രാധയും ഒരു ആക്രാമാസക്ത പ്രണയ കഥ - - - - - - - -
സമ്പന്നരും രണ്ട്മതസ്ഥരുമായ യുവാവും യുവതിയും തമ്മിലുള്ള പ്രണയവും വിവാഹവും . വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ചതിലൂടെ നിര്‍ദ്ധനരായിതീര്‍ന്ന വിദ്യാസമ്പന്നരായ ഇവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി നടത്തുന്ന പെടാപ്പാടുകളുമാണ് കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ് പണ്ഡിറ്റ് എഴുതിയ എട്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. എം.ജി.ശ്രീകുമാര്‍ , ചിത്ര, വിധുപ്രതാപ്, സന്തോഷ് പണ്ഡിറ്റ്, പ്രസീത, ഭവ്യ, നിമ്മി, മാസ്റ്റര്‍ നവജ്യോത് എന്നിവര്‍ ആലപിക്കുന്നു. കോഴിക്കോടാണ് ലൊക്കേഷന്‍