Wednesday 20 July 2011

14 മിനിറ്റ് പൂര ത്തെറി നിങ്ങള്‍ സഹിക്കുമോ

14 മിനിറ്റ് പൂര ത്തെറി നിങ്ങള്‍ സഹിക്കുമോ ?
ഈ സൈറ്റിനൊരു സ്റ്റാന്‍ഡേര്‍ഡ് ഉള്ളതിനാല്‍ ലിങ്ക് മാത്രം കൊടുക്കുന്നു

http://youtu.be/lgMV6YXxNWg
 അല്ലെങ്കില്‍ ഇതു
http://www.youtube.com/watch?v=lgMV6YXxNWg

  ഇതുകോ‍പ്പി ചെയ്ത്  നിങ്ങളുടെ യൂ റ്റ്യൂബില്‍ സെര്‍ചു ചെയ്തു നോക്കൂ പന്‍ഡിറ്റ്ജിയുടെ ക്ഷമ മനസ്സിലാക്കണമെങ്കില്‍
എന്ത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌??
.
ഇന്ന് ഇന്റര്‍നെറ്റ്‌ ലെ ചൂടന്‍ വിഷയങ്ങളില്‍ ഒന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌. അദേഹത്തെ കളിയാക്കി കൊണ്ട് ഇറങ്ങുന്ന videos ആന്‍ഡ്‌ ചിത്രങ്ങള്‍ ടിന്റുമോന്‍ jokes നെക്കാളും സാക്ഷാല്‍ പ്രിഥ്വിരാജ് ന്റെ ചാനല്‍ പുളുവടികലെക്കാലും വേഗത്തില്‍ ഇത് തരംഗം മായി മാറികൊണ്ടിരിക്കുന്നു. ഒരു പക്ഷെ മലയാളത്തില്‍ ഒരു വ്യക്തിക്കും ഇത്ര അധികം തരംഗം ഉണ്ടായിട്ടില്ല. എന്തിനു മലയാള സിനിമയില്‍ "എന്നെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല എന്ന് പോലും കുഞ്ഞു വായില്‍ വെച്ച് കാച്ചിയ മണിരത്നത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ National star പരിവേഷമുള്ള പ്രിത്വിരാജിനു സാംസ്കാരിക കേരളം കൊടുത്ത വന്‍ സ്വീകരനതെക്കാലും എത്രയോ മുകളില്‍ ആണ് ഇത്. ഒരു പക്ഷെ പ്രിഥ്വിയെ ഇഷ്ടപ്പെടുന്നവരെക്കള്‍ കൂടുതലോ അല്ലെങ്കില്‍ അടുത്തോ നില്‍ക്കുന്ന തരത്തില്‍ ആരാധകര്‍ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നതാണ് സന്തോഷ്‌ പണ്ഡിറ്റ്‌ നു കേരള ജനത കൊടുക്കുന്ന ജയ് വിളികള്‍. ഒരു പക്ഷെ പ്രിഥ്വിരാജ്നു ഭാവിയില്‍ വരാവുന്ന ഏറ്റവും വലിയ എതിരാളി ആകും ഇങ്ങനെ ഉള്ള സന്തോഷ്‌ പണ്ടിട്മാര്‍.
.
സംഗതി ഇങ്ങനെ ഒക്കെ ആണേലും എന്ത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌നു എതിരെ ഇങ്ങനെ ആരോപണങ്ങള്‍ വരുന്നു?
സൈബര്‍ തമാശകള്‍ക്ക് എന്ത് കൊണ്ട് അദ്ദേഹം തുടര്‍ച്ച ആയി വിധേയനാക്കപെടുന്നു.?
ഉത്തരം വളരെ സിമ്പിള്‍ ആണ്.. അദ്ധേഹത്തിന്റെ ആല്‍ബം, സിങ്ങര്‍ എന്നാ നിലയില്‍ ഉള്ള പെര്ഫോമാന്‍സോ ആണ് പ്രശ്നമെങ്കില്‍ അതിനെക്കാള്‍ എത്രയോ ആരോച്ചകമായ കാര്യങ്ങള്‍ നമുക്കിടയില്‍ സംഭവിക്കുന്നു??
.
ഉദാഹരണത്തിന് ചില ചാനല്‍ ഇന്റര്‍വ്യൂ ഒക്കെ നമ്മള്‍ അടുത്തിടെ കാണുകയുണ്ടായി.... സമീപ കാലത്ത് വിവാഹിതന്‍ ആയ ഒരു നടന്റെ കുടുംബ സമേതം ഉള്ള പെര്‍ഫോമന്‍സ്... ഒന്ന് കണ്ടു കളയാം എന്ന് കരുതി tv കു മുന്നില്‍ പടചിരുന്ന മലയാളികള്‍ പിന്നീട് tv ഓണ്‍ ആക്കുന്നത് കൂടി പേടി ആയി എന്ന് പറഞ്ഞ സംഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
.
പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ നെ കളിയാക്കുന്നതിലെ ചേതോ വികാരം എന്ത് എന്ന് അന്വേക്ഷിച്ചാല്‍ ഉത്തരം നീളുന്നത് ആ ചാനല്‍ ഇന്റര്‍വ്യൂ നടത്തിയ സ്റ്റാറിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയും, ഈ സ്റാറിനെ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ ഡിസ്കഷന്‍ ഫോറം ന്റെ അനിയരക്കാരും ആണെന്ന വസ്തുത പകല്‍ പോലെ സത്യം ആണ്...

സൌന്ദര്യത്തിലും, മസിലിന്റെ കാര്യത്തിലും മുകളില്‍ പറഞ്ഞ സിനിമ താരതെക്കാലും പിന്നില്‍ ഉള്ള സന്തോഷ്‌ ശ്രദ്ധിക്കാപെട്ട കാലം തൊട്ടേ ഈ സ്റ്റാറിന്റെ ആരാധകര്‍ ബ്ലാക്ക്‌ ലിസ്റ്റില്‍ പെടുത്തിയിരുന്നു.. സൌന്ദര്യം അല്ല കഴിവ് ആണ് വേണ്ടത് എന്ന് സന്തോഷ്‌ തനിക്കു കിട്ടിയ കയ്യടിയിലൂടെ തെളിയിച്ചു കൊണ്ടേ ഇരുന്നു...."രാത്രി ശുഭ രാത്രി" എന്ന ആല്‍ബം ഇറങ്ങുന്ന സമയം വരെ ഇവര്‍ക്ക് സന്തോഷ്‌ ഒരു എതിരാളിയെ അല്ലാരുന്നു....20 കോടിയുടെ ഒക്കെ ചിത്രങ്ങള്‍ വെറും ഓല പടക്കം പൊട്ടിക്കുന്ന ലാഖവത്തില്‍ പൊട്ടിക്കുന്ന ആ സിനിമ നടന്റെ ചിത്രങ്ങളെ, വെറും മൊബൈല്‍ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യുന്ന സന്തോഷ്‌ ആല്‍ബങ്ങളും ചിത്രങ്ങളും മലര്‍ത്തി അടിച്ചു മുന്നേറുമ്പോള്‍ ഫാന്‍സിനു എങ്ങനെ ആണ് സഹിക്കുന്നത്???
ചില ഡിസ്കഷന്‍ ഫോറം ഇല്‍ ടൈറ്റില്‍ ഇല്‍ ഗംഭീര വിജയം എന്ന് ഇട്ടാല്‍ സിനിമ വിജയിക്കില്ല എന്ന് ഈ നടന്റെ ആരാധകര്‍ക്ക് നല്ല പോലെ അടുത്തിടെ മനസിലായി....
.
ഒരു പബ്ലിസിറ്റിയും ഇല്ലാതെ വരുന്ന സന്തോഷ്‌ ആല്‍ബം ഒക്കെ ഒരു സിനിമയെ മലര്‍ത്തി അടിക്കാന്‍ കഴിവുള്ളത് എങ്കില്‍ പിന്നെ ആ വ്യക്തിയുടെ പ്രതിശ്ചായ തകര്‍ക്കുക എന്നത് ആണ് ഈ നാഷണല്‍ സിനിമ നടന്റെ ആരാധകരുടെ ചേതോവികാരം.
.
ബ്ളോഗ് എഴുത്തിലും, തെറി വിളിയിലും നല്ല പ്രാഗത്ഭ്യമുള്ള ഈ നടന്റെ ആരാധകര്‍ക്ക് നിസാരമായി നടപ്പാക്കാന്‍ കഴിയുന്നതാന്നു ഒരു വ്യക്തിയെ കരി വാരി തേക്കുന്നത്.
ഇങ്ങനെ ഉള്ള ചളി വാരി തെക്കല്‍ ഒന്നും സന്തോഷ്ജിയെ പോലെ കഴിവുള്ളവരെ മലയാള മണ്ണില്‍ നിന്നും തുടച്ചു നീക്കാന്‍ കഴിയില്ല എന്ന ഈ ബ്ളോഗ് എഴുത്തുകാര്‍ മനസ്സില്‍ ആക്കിയാല്‍ നന്ന്.
ഇത്തരം മൂന്നാം കിട ബ്ളോഗ് എഴുത്തുകാര്‍ ഉള്ളത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌നെ പോലെ ഉള്ളവര്‍ക്ക് എതിരെ ഇനിയും ഇങ്ങനെ ആരോപണങ്ങള്‍ ഒക്കെ ഉണ്ടായേക്കാം..
പക്ഷെ... അദ്ദേഹവും ഒരു മനുഷ്യന്‍ ആണ്.... കലാവാസന ഉള്ള ഒരു കലാകാരന്‍.... മണിരത്നം പോലെ ഉള്ളവര്‍ നാഷണല്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കിലയിരിക്കാം.... പക്ഷെ അങ്ങനെ ഉള്ളവരെയും ഒന്ന് ജീവിക്കാന്‍ അനുവദിച്ചുകൂടെ ....
//പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ നെ കളിയാക്കുന്നതിലെ ചേതോ വികാരം എന്ത് എന്ന് അന്വേക്ഷിച്ചാല്‍ ഉത്തരം നീളുന്നത് ആ ചാനല്‍ ഇന്റര്‍വ്യൂ നടത്തിയ സ്റ്റാറിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയും, ഈ സ്റാറിനെ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ ഡിസ്കഷന്‍ ഫോറം ന്റെ അനിയരക്കാരും ആണെന്ന വസ്തുത പകല്‍ പോലെ സത്യം ആണ്...//

1 comment:

  1. കൃഷ്ണനും രാധയും
    ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാണമടക്കം അനുബന്ധമായി ഒന്നോ രണ്ടോ മേഖലകൂടി റിസ്കെടുത്തു ചെയ്യുന്ന വ്യക്തികളെകുറിച്ച് നമുക്കറിയാം എന്നാല്‍ എട്ട് അനുബന്ധ ഉത്തരവാദിത്വം കൂടി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന
    ഒരാളെക്കുറിച്ച് വിസ്മയത്തോടുകൂടിയേ ചിന്തിക്കാന്‍ കഴിയൂ. അങ്ങനെയൊരാളാണ് സന്തോഷ് പണ്ഡിറ്റ്.

    നിര്‍മ്മാണം, നായകാഭിനയം, ഗാനരചന, സംഗീതസംവിധാനം, ആലാപനം, കഥ-തിരക്കഥ-സംഭാഷണം, എഡിറ്റിംഗ് എന്നിവയോടൊപ്പം സംവിധാനവും സന്തോഷ് പണ്ഡിറ്റ് തന്നെ നിര്‍വ്വഹിക്കുന്ന ചിത്രമാണ് കൃഷ്ണനും രാധയും.

    സമ്പന്നരും രണ്ട്മതസ്ഥരുമായ യുവാവും യുവതിയും തമ്മിലുള്ള പ്രണയവും വിവാഹവും . വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ചതിലൂടെ നിര്‍ദ്ധനരായിതീര്‍ന്ന വിദ്യാസമ്പന്നരായ ഇവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി നടത്തുന്ന പെടാപ്പാടുകളുമാണ് കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ്
    പണ്ഡിറ്റ് എഴുതിയ എട്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. എം.ജി.ശ്രീകുമാര്‍ , ചിത്ര, വിധുപ്രതാപ്, സന്തോഷ് പണ്ഡിറ്റ്, പ്രസീത, ഭവ്യ, നിമ്മി, മാസ്റ്റര്‍ നവജ്യോത് എന്നിവര്‍ ആലപിക്കുന്നു. കോഴിക്കോടാണ് ലൊക്കേഷന്‍ . ഒരു ഷെഡ്യൂള്‍ കഴിഞ്ഞു. അടുത്തത് തുടങ്ങുകയാണ്.

    എം.എ.സിവില്‍ എഞ്ചിനീയറിംഗ്, എല്‍ .എല്‍ ബി ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ലോമ, ഡിപ്ലോമ ഇന്‍ ആസ്ട്രോളജി, പി.ജി.ഡി.സി.എ, സ്റ്റെനോഗ്രാഫി, എഡിറ്റിംഗില്‍ പ്രാവീണ്യം ഒക്കെയുള്ള ഒരു വിജ്ഞാനകോശംതന്നെയാണ് സന്തോഷ് പണ്ഡിറ്റ്.
    ഇത് ഇവിടെ നിന്നും
    http://www.cinidiary.com/index1.php?no_of_displayed_rows=8&no_of_rows_page=10&newsid=1

    ReplyDelete