ആരുടെയും പിന്‍ബലമില്ലാതെ സാധാരണക്കാരുടെ ഇടയില്‍ നിന്നും സൂപ്പര്‍ സ്റ്റാറുകള്‍ ഉയര്‍ന്നുവരുമെന്നു തെളിയിച്ച് കേരളത്തിലെ ആദ്യ ടെക് നോ സൂപ്പര്‍ സ്റ്റാര്‍
അധ്യേഹത്തിന്റെ ആദ്യ രചന കാണൂ
വ്യത്യസ്തമായ ശബ്ധം അല്ലേ .ആ മൂണ്‍ വാക്ക് എത്ര ചടുലം.വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട് അല്ലേ
ഗാനമേളകളില്‍ പാടുന്നവര്‍ക്കായി ഇതാ സാഹിത്യം
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ
കണ്ണിമവയ്‍ക്കാതേ..
തില്ലാനത്താളം തക്കിടതരികിടമേളം
നാഗസ്വരം വേണം, എഴുസ്വരം വേണം
പൂമാലയും പൊന്‍താലിയും
മൈലാഞ്ചിയും പൂമെത്തയും
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം
പൂരമാക്കേണം...
സംഗീതനൃത്തത്തുടിതാളങ്ങള്‍ പുല്ലാങ്കുഴല്‍ വേണം
ഗോപികമാര്‍ വേണം..
പൂന്തെന്നലേ പാടിവായോ തോനുണ്ണാല്‍ ഓടിവായോ
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

"സന്തോഷ് പണ്ഡിറ്റ് എന്നു പറഞ്ഞാല്‍ ഇന്നു മിക്കവാറും മലയാളികളും അറിയും. സാധാരണയായി പെട്ടെന്നൊരാള്‍ പ്രശസ്തനാവുന്ന വഴികളിലൂടെയൊന്നുമല്ല സന്തോഷ് പണ്ഡിറ്റ്ന്‍റെ പ്രശസ്തി. മോഷണ-പീഡന കേസുകളിലൊന്നും സന്തോഷ് പ്രതിയല്ല. സ്വന്തമായി നിര്‍മിച്ച, യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത ഫിലിം സൊങ്സ് ആണ് സന്തോഷ് പണ്ഡിറ്റിനെ പ്രശസ്തനാക്കിയത്. എന്നാല്‍, യൂ ട്യൂബില്‍ ഫിലിം സൊങ്സ് ന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ തെറികേട്ട വ്യക്തി എന്ന പദവിയും സന്തോഷിന് അര്‍ഹമാണ്."

"സന്തോഷ് പണ്ഡിറ്റ്ന്‍റെ ഫിലിം സൊങ്സ് വ്യത്യസ്തമായ രീതിയില്‍ ചരിത്രം സൃഷ്ടിച്ച ഒന്നാണ്. ദിസംബര്‍ , ജനുവരി മുതല്‍ ഇങൊട്ടു മാസങ്ങളിലായി അപ്‍ലോഡ് ചെയ്ത വിഡിയോകളില്‍ ആകെ ഇതുവരെ അന്‍പതു ലക്ഷത്തോളമാണ് ഹിറ്റ്. കണ്ട് സഹിക്കാനാവാത്ത സഹൃദയര്‍ അപ്‍ലോഡ് ചെയ്ത വിഡിയോകളിലായി ആയിരക്കണക്കിനു ഹിറ്റ് വേറെയും. ഇത് നിഷേധിക്കാനാവാത്ത ചരിത്രമാണ്."

"അത്രയേറെ വെറുക്കുന്ന ബോറടിപ്പിക്കുന്ന ഒരു ഗാനം ആളുകള്‍ പലതവണ ആവര്‍ത്തിച്ചു കാണുമോ ? അളിയാ ഇതൊന്നു കണ്ടു നോക്ക് എന്നു പറഞ്ഞ് പ്രചരിപ്പിക്കുമോ ? പിന്നെയും പിന്നെയും സ്വന്തം പേരില്‍ അപ്‍ലോഡ് ചെയ്യുമോ ? അതിന്‍റെ റീമിക്സ്, റീമേക്ക് എന്നൊക്കെ പറഞ്ഞ് വേറെ നിര്‍മിച്ച് അപ്‍ലോഡ് ചെയ്യുമോ ? അങ്ങനെയൊക്കെ ചെയ്യുകയും ഗാനം മലയാളത്തിലെ ഏറ്റവും കൂതറ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നത് തീര്‍ത്തും നിലവാരമില്ലാത്ത ഒരു ഇരട്ടത്താപ്പാണ്."

"മറ്റൊരു മലയാളിക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് സന്തോഷ് പണ്ഡിറ്റ്ന്‍റേത്. യൂ ട്യൂബിലൂടെ ഒരു ഗാനത്തെ ഇത്രയധികം ഹിറ്റാക്കാന്‍ സാധിച്ചത് ഗാനത്തിന്‍റെ നിര്‍മിതിയുടെ സവിശേഷതകള്‍ ഒന്നുകൊണ്ടു മാത്രമാണ്. അത് അത്യധികം ആവേശത്തോടെ പ്രചരിപ്പിക്കുമ്പോഴും കൂതറ, സഹിക്കാന്‍ വയ്യാത്തത് എന്നതിനപ്പുറം സന്തോഷ് പണ്ഡിറ്റ്നെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പേരെടുത്തു പരാമര്‍ശിച്ചുള്ള തെറികളാണ് പ്രേക്ഷകര്‍ സമ്മാനമായി നല്‍കുന്നത്. വിചിത്രം തന്നെ!"

"ഫിലിം സൊങ്സും ഫിലിമും ഇങ്ങനെയേ ആകാവൂ എന്നൊരു മാനദണ്ഡമൊന്നുമില്ല. ഫിലിം സൊങ്സ്കണ്ട് തെറി വിളിക്കുന്നവരില്‍ പതിനായിരത്തില്‍ ഒരുവനു പോലും കൃഷ്ണനും രാധയുടെയും ഏഴയലത്തു വരുന്ന ഒന്ന് സൃഷ്ടിക്കാന്‍ കഴിയില്ല. കൃഷ്ണനും രാധയുടെയും ചരിത്രവിജയം അതിന്‍റെ നെഗറ്റീവ് പബ്ലിസിറ്റിയില്‍ നിന്നുണ്ടായതാണ് എന്നത് നിഷേധിക്കാനാവില്ല

- - - - - - - -കൃഷ്ണനും രാധയും ഒരു ആക്രാമാസക്ത പ്രണയ കഥ - - - - - - - -
സമ്പന്നരും രണ്ട്മതസ്ഥരുമായ യുവാവും യുവതിയും തമ്മിലുള്ള പ്രണയവും വിവാഹവും . വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ചതിലൂടെ നിര്‍ദ്ധനരായിതീര്‍ന്ന വിദ്യാസമ്പന്നരായ ഇവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി നടത്തുന്ന പെടാപ്പാടുകളുമാണ് കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ് പണ്ഡിറ്റ് എഴുതിയ എട്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. എം.ജി.ശ്രീകുമാര്‍ , ചിത്ര, വിധുപ്രതാപ്, സന്തോഷ് പണ്ഡിറ്റ്, പ്രസീത, ഭവ്യ, നിമ്മി, മാസ്റ്റര്‍ നവജ്യോത് എന്നിവര്‍ ആലപിക്കുന്നു. കോഴിക്കോടാണ് ലൊക്കേഷന്‍

അടിപൊളി സംഭവങ്ങള് തന്നേ തള്ളേ
ReplyDeleteഈ പന്‍ഡിറ്റ്ജി ഫാന്‍സ് ഒരു ജഗ പൊഗ തന്നേ
ചിരിച്ച് ചിരിച്ഛ് കൊടലു മറിഞ്ഞു
എല്ലാ സംഭവങ്ങളും ഒരിടത്ത് കിട്ടിയതിനാല്‍
യൂ റ്റ്യൂബില്‍ വണ്ടി മാറിക്കയറേണ്ടി വന്നില്ല
ഇന്റര്‍നെറ്റ് സംഘങ്ങള്‍ കമന്റ് ചെയ്തും തെറിവിളിച്ചും പ്രശസ്തരാക്കിയ രണ്ട് വ്യക്തികള്‍ ആണ് ഹരിശങ്കറും (സില്‍സില) സന്തോഷ് പണ്ഡിറ്റും (ക്രുഷ്ണനും രാധയും). (പിന്നെ പ്രശസ്തന്‍ എന്നുപറയാന്‍ ഞാനും എന്ന് വ്യാമോഹിക്കുന്നു) പക്ഷെ അതൊക്കെ അസൂയ കൊണ്ടാണെന്നേ ഈ ഞാന്‍ പറയൂ. കമന്റ് ചെയ്തവരൊക്കെ എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല പിന്നെ ആകെ ചെയ്യാന്‍ അറിയുന്നത് ദേ ഇതാണ് എന്ന മട്ടിലാണ് കുത്തി ഇരുന്ന് ആലോചിച്ച് നിലവാരമില്ലാത്ത തെറി കമന്റുകള്‍ എഴുതിയത്. എന്നുവെച്ചാല്‍ നല്ല ഒരു തെറി പറയാന്‍ പോലും സാങ്കേതികമായ് ബുദ്ധി ഉറച്ചിട്ടില്ലാത്തവര്‍ എന്ന് അര്‍ത്ഥം. അവരെ ഒക്കെ വീണ്ടും ഞെട്ടിച്ചുകൊണ്ടും ഉറക്കം കെടുത്തിയും ഇതാ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോിളിംഗ്, വസ്‌ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്മാകണം, വിതരണം, അഭിനയം എന്നു വേണ്ടാ എല്ലാം ഈ ബഹു മുഖപ്രതിഭ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് സത്യത്തില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ പോയിട്ട് പൊടി തട്ടാനുള്ള യോഗ്യത പോലും നമ്മളില്‍ പലര്‍ക്കും പ്രത്യേകിച്ച് കമന്റിയവര്‍ക്കും ഇല്ല. ഇനി ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡിലും, ഗിന്നസ് ബുക്കിലും ഒക്കെ കയറാനുള്ള ശ്രമം ആണ്. എന്തായാലും ഞാന്‍ ഒരു സന്തോഷ് ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത്രയും കഴിവുള്ള ഒരാളെ സത്യമായിട്ടും ബഹുമാനിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല.
ReplyDeleteഒരു സാധാരണക്കരനെന്നല്ല ഒരുമാതിരിപെട്ട ഒരാള്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ല സന്തോഷ് ചെയ്തിരിക്കുന്നത്. എങ്ങനെയോ ആവട്ടെ അത് ചെയ്യാനുള്ള ആര്‍ജ്ജവവും, കഴിവും, തന്റേടവും അതാണ് സന്തോഷിനെ മറ്റ് ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. നമുക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മറ്റൊരാള്‍ അത് ചെയ്യുന്നതും നമുക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലല്ലോ? അതാണ് ഈ തെറി കമന്റു എഴുതുന്നവരുടെ ഒരു മനശാസ്ത്രം. അല്ലെങ്കിലും പ്രതിഭാധനരെന്ന് സ്വയം പറയുകയും അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ ചില സിനിമകളും ഇങ്ങനെ ഒക്കെ തന്നെയല്ലേ? ഏതായാലും സന്തോഷ് പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇറങ്ങും മുമ്പേ കാശ് മുതലായ ഒരു പടമാണ് “ക്രിഷ്ണനും രാധയും“ അത് ഒരുവലിയ കാര്യം തന്നെ ആണ്.
സന്തോഷിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 80% വരുന്ന സുന്ദരന്മാരല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധിയാണ് അദ്ദേഹം. 20% പേരേ സത്യത്തില്‍ സുന്ദരന്മാരായ് കേരളത്തിലുള്ളു. ഈ പറഞ്ഞതിനേ ഞാനും അനുകൂലിക്കുന്നു. ഈ പ്രേമം, കുടുംബം, സന്തോഷം, സംഘട്ടനം ഇതൊക്കെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വീടുകളില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത് ഈ 20% വരുന്ന സുന്ദരന്മാരേ പ്രതിനിധീകരിക്കുന്ന ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ബാക്കി ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചെടുക്കുകയാണ്. സന്തോഷ് വരുന്നതോടെ ആ സ്ഥിതി മാറാന്‍ സദ്ധ്യതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ ആണ്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ച് കൂടായ്കയില്ല.
പത്തും ഇരുപതു വരുന്ന സായുധരായ അക്രമികളെ ( പാവങ്ങളെ) ഒറ്റയ്ക്ക് ഇടിച്ച് കിലോമീറ്ററുകളോളം ദൂരെ തെറിപ്പിച്ച് വീഴിക്കുന്ന നായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് നമ്മള്‍. ഒരു പ്രേക്ഷകന്‍ പോലും “ ഹൊ ഇതൊക്കെ സാധിക്കുന്ന കാര്യം ആണൊ” എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനേയും സ്വീകരിച്ചേ പറ്റൂ. പിന്നെ നല്ല സിനിമകളേ കാണൂ എന്ന് പറയുന്ന ബുദ്ധിജീവികള്‍ നിറഞ്ഞ നാടല്ലല്ലോ കേരളം. അങ്ങനെയാണെങ്കില്‍ “ ആദാമിന്റെ മകന്‍ അബു” ഒക്കെ തിയേറ്ററില്‍ ആളില്ലാതെ പോവില്ലായിരുന്നല്ലോ. മലയാളസിനിമയുടെ നിലവാര തകര്‍ച്ചയില്‍ ചിലപ്പോള്‍ സന്തോഷിന്റെ ഈ ചിത്രം ഒരു ആശ്വാസമായ് നമുക്ക് അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇതിലും നല്ല ഒന്ന് ഇനി സന്തോഷ് സമ്മാനിക്കാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം. അല്ലാതെ രാത്രി ഉറക്കളച്ചിരിന്ന് തെറി എഴുതി ക്ഷീണിക്കണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. ആ തെറികള്‍ക്ക് വീഴിക്കാവുന്നതിനും അപ്പുറം ഉയരത്തില്‍ സന്തോഷ് പറന്നു എന്നത് ചിലരെ ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെ.